പിവി അൻവറിന്റെ ആക്ഷേപങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ തുടങ്ങിയപ്പോൾ തന്നെ നിങ്ങൾക്കെല്ലാം മനസ്സിലായില്ലേയെന്നും തങ്ങൾക്കും ഒരു ധാരണയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ പറഞ്ഞ പരാതിയിൽ ഒരു ​ഗൗരവക്കുറവും കാണിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അൻവറിൻ്റേത് സ്വാഭാവികമായ പരിണാമം ആണ്. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പറയുന്നു. അതും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. അൻവറിനെതിരെ പ്രകോപിതനായി മറുപടി പറയാൻ ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവാദ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന അൻവറിന്റെ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാവരുടെയും പുറകെ പോയി ഉള്ള രീതി അൻവറിൻ്റെതാണ് അതൊരു നല്ല മാർഗമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫീസിലുള്ളവർ അത്തരക്കാരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *