വാഷിംഗ്ടണ്‍: ഇസ്രായേലിന് നേരെയുള്ള ഇറാന്‍ മിസൈല്‍ ആക്രമണം പരാജയപ്പെടുകയും ഫലപ്രദമല്ലാതാകുകയും ചെയ്തതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ടെഹ്റാന്‍ ഇസ്രായേലിന് നേരെ 200 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബൈഡന്റെ പ്രതികരണം.
ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.
തന്റെ നിര്‍ദ്ദേശപ്രകാരം അമേരിക്കന്‍ സൈന്യം ഇസ്രായേലിന്റെ പ്രതിരോധത്തെ സജീവമായി പിന്തുണച്ചെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ബൈഡന്‍ പറഞ്ഞു.
ഞങ്ങള്‍ ഇപ്പോഴും ആഘാതം വിലയിരുത്തുകയാണ്, ആക്രമണം പരാജയപ്പെട്ടുവെന്നും ഫലപ്രദമല്ലെന്നുമാണ് ഞങ്ങളുടെ വിലയിരുത്തല്‍. ഇത് ഇസ്രായേലി സൈനിക ശേഷിയുടെ തെളിവാണെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.