പാലക്കാട് | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളില്‍ തീപടര്‍ന്നു. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിനിടെയാണ് സംഭവം. നിലവിളക്കില്‍ നിന്നാണ് തീപടര്‍ന്നത്.
പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പങ്ങൾ അർപ്പിക്കുന്നതിനായി കുനിയുന്നതിനിടെ സമീപത്തുണ്ടായിരുന്ന കത്തിച്ചുവച്ച വിളക്കിൽ നിന്നും കഴുത്തിലിട്ടിരുന്ന ഷാളിലേക്ക് തീ പടരുകയായിരുന്നു. ഉടനെ സുരക്ഷ ഉദ്യോഗസ്ഥരെത്തി തീ അണച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.https://eveningkerala.com/images/logo.png