പീഡന ആരോപണക്കേസില്‍ നടന് നിവിന്‍ പോളിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. ദുബൈയില്‍ വെച്ച് പീഡിപ്പിച്ചെന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ നടനെ രഹസ്യമായാണ് ചോദ്യം ചെയ്തത് എന്നാണ് വിവരം. അതേസമയം നടന് നല്കിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും നിവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ കൊച്ചിയില്‍ തന്നെയുണ്ടായിരുന്നുവെന്നതിന്റെ രേഖകളും നടന് അന്വേഷണസംഘത്തിന് കൈമാറി. യുവതിയുടെ പരാതിയില്‍ നിവിന്‍ പോളി അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ നിവിന്‍ ആറാം പ്രതിയാണ്.നിവിന്റെ പരാതിയില്‍ യുവതിയെയും ഭര്‍ത്താവിനെയും എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു.https://eveningkerala.com/images/logo.png