നടി വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. നൃത്തസംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്റ്ററാണ് വരന്‍. ഒക്ടോബര്‍ അഞ്ചാം തീയതിയാണ് വിവാഹചടങ്ങ്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദി ഡേറ്റ് ചിത്രവും നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
നടി തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്.  വനിതയുടെ ആദ്യവിവാഹബന്ധങ്ങളും വിവാഹമോചനങ്ങളുമെല്ലാം നേരത്തെ വന്‍വിവാദങ്ങളായിരുന്നു.
അതേസമയം, വിവാഹവേദി എവിടെയാണെന്ന കാര്യമോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.വനിതയുടെ നാലാം വിവാഹമാണിത്. 2000 സെപ്റ്റംബറില്‍ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം കഴിച്ചത്. 2007-ല്‍ വ്യവസായിയായ ആനന്ദ് ജയരാജനുമായിട്ടായിരുന്നു വനിതയുടെ രണ്ടാംവിവാഹം. ഈ ബന്ധം വേര്‍പിരിഞ്ഞശേഷം 2020-ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളുമായിട്ടായിരുന്നു വനിതയുടെ മൂന്നാംവിവാഹം.

By admin

Leave a Reply

Your email address will not be published. Required fields are marked *