കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സിഇഒ ആയി അഭിക് ചാറ്റര്‍ജിയെ നിയമിച്ചു. ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ് സൂപ്പർ ലീഗ് കേരളയുടെ ലീഗ്, ടെക്നിക്കൽ ഓപ്പറേഷൻസ് തലവനായിരുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഫത്തേഹ് ഹൈദരാബാദ് എഎഫ്‌സി, ഒഡീഷ എഫ്‌സി എന്നിവയിൽ പ്രധാന നേതൃത്വ റോളുകൾ വഹിച്ചിട്ടുണ്ട്.
ഡയറക്ടർ നിഖിൽ ബി നിമ്മഗദ്ദ, ഇപ്പോൾ ദൈനംദിന ഉത്തരവാദിത്തങ്ങളിൽ നിന്ന് പിന്മാറുകയും തന്ത്രപരമായ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് ക്ലബ് അറിയിച്ചു.