ഐപിഎല്‍ ലേലത്തിനെത്തിയാല്‍ അവനെ ടീമുകള്‍ 30-35 കോടി മുടക്കി കൊത്തിക്കൊണ്ടുപോകുമെന്ന് ഹര്‍ഭജൻ

മുംബൈ: ഐപിഎല്ലില്‍ നിലനിര്‍ത്താവുന്ന കളിക്കാരുടെ എണ്ണം സംബന്ധിച്ച് ബിസിസിഐ നിലപാട് വ്യക്തമാക്കിയതോട ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം ആരെയൊക്കെ കൈവിടണമെന്ന് ആലോചിച്ച് തലപുകയ്കക്കുകയാണ് ഓരോ ടീമുകളും. മുംബൈ ഇന്ത്യൻസ് മുന്‍ ക്യാപ്റ്റൻ രോഹിത് ശര്‍മയെ നിലനിര്‍ത്തുമോ ധോണിയെ അണ്‍ ക്യാപ്ഡ് പ്ലേയറായി ചെന്നൈ നിലനിര്‍ത്തുമോ എന്ന കാര്യത്തിലെല്ലാം ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ 24.75 കോടി രൂപ നേടി മിച്ചല്‍ സ്റ്റാര്‍ക്കും 20.50 കോടി നേടി പാറ്റ് കമിന്‍സും റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ ഏതൊക്കെ താരങ്ങള്‍ക്കാകും റെക്കോര്‍ഡ് പണം മുടക്കാൻ ടീമുകള്‍ തയാറാവുക എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അതിനിടെ ലേലത്തിനെത്തിയാല്‍ ഏത് ടീമും 30-35 കോടി മുടക്കാന്‍ തയാറാവുന്ന ഒരു കളിക്കാരന്‍റെ പേരുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. അത് വിരാട് കോലിയോ രോഹിത് ശര്‍മയോ ഒന്നുമല്ലെന്നതാണ് രസകരം.

കാണ്‍പൂരില്‍ അഞ്ചാം ദിനം വിജയത്തിലേക്ക് പന്തെറിയാന്‍ ഇന്ത്യ; കാലാവസ്ഥ റിപ്പോര്‍ട്ട്

മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുമ്രയെയാണ് ഹര്‍ഭജന്‍ ടീമുകള്‍ കൊത്തിക്കൊണ്ടുപോകാൻ ഇടയുള്ള താരമായി തെരഞ്ഞെടുത്തിരിക്കുന്നത്. ലേലത്തിനെത്തിയാല്‍ 10 ടീമുകളും അവനെ സ്വന്തമാക്കാന്‍ ശക്തമായി  മത്സരിക്കുമെന്നും 30-35 കോടി വരെ മുടക്കാനും തയാറാവുമെന്നും ഹര്‍ഭജന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ ഇത്തവണ മുംബൈ നിലനിര്‍ത്തുന്ന താരങ്ങളിലെ ആദ്യ പേരുകാരന്‍ ജസ്പ്രീത് ബുമ്രയായിരിക്കുമെന്നാണഅ കരുതുന്നത്. ടീമുകള്‍ നിലനിര്‍ത്തുന്ന ആദ്യ താരത്തിന് 18 കോടിയാണ് പ്രതിഫലം.

രണ്ടാമത്തെ താരത്തിന് 14 കോടിയും മൂന്നാമത്തെ താരത്തിന് 11 കോടിയും പ്രതിഫലമായി ലഭിക്കും. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിനും 18 കോടിയും അഞ്ചാമത്തെ താരത്തിന് 14 കോടിയും പ്രതിഫലമായി ലഭിക്കും. അഞ്ച് താരങ്ങളെ നിലനിര്‍ത്തിക്കഴിയുമ്പോള്‍ തന്നെ ലേലത്തിന് ഓരോ ടീമുകള്‍ക്കും ആകെ അനുവദിച്ച തുകയായ 120 കോടിയില്‍ 75 കോടിയും ചെലവഴിക്കേണ്ടിവരും. ഒരു താരത്തെ റൈറ്റ് ടു മാച്ച് വഴി ഒരു താരത്തെ കൂടി നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ നിലനിര്‍ത്തുന്ന താരത്തിന് നാലു കോടിയാണ് പ്രതിഫലമായി ലഭിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin