കുവൈത്ത് സിറ്റി: ഇസ്രയേലില്‍ ഇറാന് നടത്തുന്ന മിസൈല്‍ ആക്രമണവും, അനുബന്ധ സംഭവവികാസങ്ങളും കണക്കിലെടുത്ത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ട് കുവൈത്ത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റാജിയാണ് ഇക്കാര്യം അറിയിച്ചത്.
വ്യോമാതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി കുവൈത്തുമായി ബന്ധപ്പെട്ടുള്ള വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടെന്ന് ഡിജിസിഎ വ്യക്തമാക്കി.