കൊച്ചി: പീഡനക്കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച നടന്‍ സിദ്ദിഖിന്റെ വീടിന് മുന്നില്‍ ലഡു വിതരണം ചെയ്ത് ആഘോഷം. റോഡിലൂടെ പോകുന്ന വാഹനത്തിലെ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമാണ് ലഡു വിതരണം ചെയ്തത്.
”സിദ്ദിഖ് തെറ്റ് ചെയ്തിട്ടില്ല, അദ്ദേഹത്തെ ക്രൂശിക്കാന്‍ വേണ്ടി ചെയ്ത പണിയാണിത്. അദ്ദേഹം നിരപരാധിയാണെന്ന് പിന്നീട് തെളിഞ്ഞുവരും. കേസ് നടക്കട്ടെ. അദ്ദേഹം തെറ്റ് ചെയ്തിട്ടില്ലെന്ന് നമുക്ക് 100 ശതമാനം വിശ്വാസമുണ്ട്.
പത്ത് മുപ്പത് വര്‍ഷമായി ഞങ്ങളുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇന്ത്യയുടെ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് ജാമ്യം നല്‍കിയിരിക്കുന്നത്” -ലഡു വിതരണം ചെയ്തയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.