മുഖ്യമന്ത്രിയുടെ ലേഖനത്തിനെതിരെ അൻവർ; എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞില്ല, ഇംഗ്ലീഷിന് കൊടുത്തു
കോഴിക്കോട്: മാമികേസ് അന്വേഷണത്തിൽ നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ലെന്ന് പിവി അൻവർ എംഎൽഎ. പണത്തിനു മുന്നിൽ ഒന്നും പറക്കില്ലെന്നപോലെ അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. ക്രൈബ്രാഞ്ച് എസ്പി വിക്രമിനെ എന്തിനാണ് പെട്ടന്ന് മാറ്റിയത്. അതും എക്സൈസിലേക്ക്. വിക്രമിനെ തിരികെ ഐഒ ആക്കണം എന്നവശ്യപ്പെട്ടു. ക്രൈംബ്രാഞ്ജ് എഡിജിപിയെ കണ്ടു. ശുപാർശ ഡിജിപിക്കു നൽകിപ്പിച്ചു. പക്ഷേ ഒന്നും ഉണ്ടായില്ലെന്നും അൻവർ പറഞ്ഞു. കോഴിക്കോട് മുതലക്കുളത്തിൽ മാമിക്കേസ് തിരോധാനക്കേസുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗത്തിലാണ് അൻവറിന്റെ പരാമർശം.
നിലവിലെ അന്വേഷണത്തിൽ ഒരു ചുക്കും നടക്കില്ല. പണത്തിനു മുന്നിൽ ഒന്നും പറക്കില്ല എന്നപോലെ, എഡിഡജിപി അജിത്തിന് മുകളിൽ ഒന്നും പറക്കില്ല. മുഖ്യമന്ത്രി എഡിജിപിയെ കെട്ടിപിടിച്ചു കിടക്കുന്നു. പൊലീസിലെ ക്രിമിനൽ വൽക്കരണം ദൂരവ്യാപക പ്രശ്നം ഉണ്ടാക്കുമെന്നും പറഞ്ഞ അൻവർ കണ്ണൂരിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ച കേസിലും പ്രതികരിച്ചു. കണ്ണൂരിൽ 2017 ഡിസംബറിൽ ആഷിർ എന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചതിൽ കുടുംബം ദുരൂഹത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മയക്കുമരുന്ന് മാഫിയ അന്വേഷണം തടഞ്ഞു. നേരത്തെ ഒരു കൗൺസിലിംഗിൽ ആഷിർ തന്നെ പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയിരുന്നു. ആഷിറിന്റെ മരണത്തിനു പിന്നാലെ 2 യുവാക്കൾ നാട്ടിൽ നിന്ന് അപ്രതീക്ഷ്യമായെന്നും അൻവർ പറഞ്ഞു.