മനാമ: ബഹ്‌റൈന്‍ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കാന്‍ മൂന്ന് ഫ്ലൈ ഓവറുകള്‍ പരിഗണനയില്‍. മു​ഹ​റ​ഖുമാ​യി അ​ൽ ഫാ​ത്തി ഹൈ​വേ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ശൈ​ഖ് ഹ​മ​ദ് ബ്രിഡ്ജ്, കി​ങ് ഫൈ​സ​ൽ ഹൈ​വേ​യെ​യും ബു​സൈ​തീ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ശൈ​ഖ് ഈ​സ ബ്രി​ഡ്ജ്, മു​ഹ​റ​ഖി​നെ സ​ൽ​മാ​ൻ ടൗ​ണു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പേ​രി​ടാ​ത്ത പു​തി​യ റി​ങ് റോ​ഡ് എന്നിവയാണ് പരിഗണനയിലുള്ളത്.
പുതിയ ഫ്ലൈ ഓവറുകളിലൂടെ വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാകുമെന്നും, ഗതാഗതക്കുരുക്കുകള്‍ ബാധിക്കില്ലെന്നും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടി. 
ഭാവി സാധ്യതകള്‍ കൂടി കണക്കിലെടുത്താണ് ഫ്ലൈ ഓവറുകള്‍ വരുന്നതെന്നും, വിവിധ നഗരങ്ങളില്‍ ഫ്ലൈ ഓവറുകള്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ നാര്‍ വ്യക്തമാക്കി. 
വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നവീകരണത്തിന് തടസമായ ഖലീല്‍ അല്‍ കബീര്‍ അവന്യുവിലെ 50 വര്‍ഷം പഴക്കമുള്ള വാട്ടര്‍ഫാള്‍ മോണമെന്റ് മാറ്റാനും നീക്കമുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *