ന്യൂഡൽഹി: ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്.​ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അവാർഡ് വിവരം എക്സിലൂടെ അറിയിച്ചത്.
മിഥുൻ ദായുടെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറ​കളെ പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യൻ സിനിമക്ക് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് ഇതിഹാസ നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ്‌ പുരസ്കാരം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബർ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
 

By admin

Leave a Reply

Your email address will not be published. Required fields are marked *