ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ബംഗ്ലാദേശിനെ 233 റൺസിലൊതുക്കിയ ഇന്ത്യ ട്വന്‍റി-20 ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഇന്ത്യൻ ഇന്നിങ്സ് 15 ഓവർ പിന്നിട്ടപ്പോൾ 130 റൺസ് സ്കോർബോർഡിലുണ്ട്. ഋഷഭ് പന്തും ശുഭ്മൻ ഗില്ലുമാണ് ക്രീസിലുള്ളത്.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇന്ത്യൻ ബാറ്റർമാർ മൂന്ന് ഓവർ ആയപ്പോൾ തന്നെ ടീം സ്കോർ 50 കടത്തിയിരുന്നു. ഓപ്പണർമാരായ യശ്വസ്വി ജയ്സ്വളും രോഹിത് ശർമയുമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്.
 മൂന്ന് ഓവർ പിന്നിട്ടപ്പോൾ ടീമിന്‍റെ സ്കോർ 51 റൺസായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ടീമിന്‍റെ ഏറ്റവും വേഗതേയറിയ അർധസെഞ്ച്വറിയാണ് ഇത്.
നാലാം ഓവറിൽ 11 പന്തിൽ മൂന്ന് കൂറ്റൻ സിക്സറടക്കം 23 റൺസ് നേടിയ രോഹിത്തിനെ ഇന്ത്യക്ക് നഷ്ടമായെങ്കിലും ഗില്ലിനെ കൂട്ടുപിടിച്ച് ജയ്സ്വാൾ അറ്റാക്കിങ് തുടർന്നു. 10 ഓവറും ഒരു പന്തും പിന്നിട്ടപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 100 റൺസ് കടന്നിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed