ഷാർജ: ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട അലുംനി യുഎഇ ചാപ്റ്റർ ഓണാഘോഷം ശ്രാവണം 2024 ദുബായ് ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടത്തി. അലുംനി പ്രസിഡണ്ട് വിവേക് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഓണം പ്രോഗ്രാം ജന.കൺവീനർ എഡ്വിൻ ജോഷി, കെ. എസ് സനീഷ്, അനസ് ബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം, ഓണ സദ്യ, കുട്ടികൾക്കായുള്ള ഫാഷൻ ഷോ, ശിങ്കാരിമേളം, ഘോഷയാത്ര, ബുള്ളറ്റ് ബാൻഡിൻ്റെ സംഗീത നിശ എന്നിവയുമുണ്ടായിരുന്നു. 700 ലധികം പേർ പരിപാടിയിൽ പങ്കെടുത്തു.