കോയമ്പത്തൂര്‍: ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കൈവശം വച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍.
ഇവരില്‍ നിന്നും 100 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം മെത്താംഫെറ്റാമിന്‍, ഒരു എല്‍എസ്ഡി സ്റ്റാമ്ബ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങള്‍ എന്നിവ കണ്ടെടുത്തു.
കുനിയംമുത്തൂര്‍, സുന്ദരാപുരം, ശരവണംപട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള ഹോസ്റ്റലുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ നാല്‍പ്പതോളം സ്ഥലങ്ങളില്‍ 425 പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് തെരച്ചില്‍ നടത്തിയത്.