പത്തനംതിട്ട: അടൂരില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. മുണ്ടുകോട്ടക്കല്‍ സ്വദേശി ജോയിയാണ് പിടിയിലായത്. കഞ്ചാവുമായി ബൈക്കില്‍ പാഞ്ഞ ജോയിയെ പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഇലന്തൂര്‍ സ്വദേശി രഞ്ജിത്ത് എന്നയാള്‍ രക്ഷപ്പെട്ടു. പ്രതിയില്‍നിന്ന് ഒന്നര കിലോ കഞ്ചാവ് പിടികൂടി.
വാഹനപരിശോധനയ്ക്കിടെ കെ.പി. റോഡിലൂടെ യുവാക്കള്‍ ബൈക്കില്‍ കഞ്ചാവുമായി വരുന്നെന്ന രഹസ്യവിവരം പോലീസിന് കിട്ടി. പോലീസിനെ കണ്ട പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനം ഓടിച്ച് രഞ്ജിത്ത് രക്ഷപ്പെടുകയും കടന്നുകളയാന്‍ ശ്രമിച്ച ജോയിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.