കൊച്ചി: നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പൊലീസ്. നടൻ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്. തന്നെ നടിയും അഭിഭാഷകനും ചേർന്ന് ബ്ലാക്ക്മെയിലിങ് ചെയ്യുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് മറ്റൊരു പരാതിയും ബാലചന്ദ്രമേനോൻ ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയിരുന്നു.സെപ്റ്റംബർ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടൻ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകൾക്ക് നടി അഭിമുഖങ്ങൾ നൽകുകയായിരുന്നു. എന്നാൽ സെപ്റ്റംബർ 13ന് നടിയുടെ അഭിഭാഷകൻ തന്നെ വിളിച്ച് ബ്ലാക്ക്മെയിലിങ് നടത്തിയെന്ന് പരാതിയിൽ ബാലചന്ദ്രമേനോൻ ചൂണ്ടിക്കാട്ടി. വലിയൊരു സംഘം ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *