മനാമ: ബഹ്റൈനിലെ പ്രശസ്തമായ മലയാളി വനിത കൂട്ടായ്മയായ മലയാളി മമ്സ് മിഡിൽ ഈസ്റ്റ് റീജൺ ബഹ്‌റൈൻ ചാപ്റ്റർ 2024 ലെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
സീഫിലെ റാമീസ് ഗ്രാൻഡ് ഹോട്ടലിൽ വെച്ച് യൂണികോൺ ഇവന്സിന്റെ ബാനറിൽ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വിവിധയിനം കലാകായിക പരിപാടികൾ പ്രത്യകം ഒരുക്കിയിരുന്നു.
വിശിഷ്ടാഥിതിയായി മുൻ എംപി ഡോ. മസൂമഹയെ ഷെറീൻ ഷൌക്കത്ത അലിയുടെ നേതൃത്വത്തിൽ ഭരണസമിതി മലയാളി മമ്സ് ഭാരവാഹികൾ അതിഥികളെ വേദിയിലേക്ക് സ്വീകരിച്ചു.
സോണിയ വിനു സനൂജ ഫൈസൽ മെഹ്നാസ് എന്നിവർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. ശിഫ സുഹൈൽ സ്മിത ജേക്കബ് ഷബ്‌ന അനബ് ഷഫീല യാസിർ വന്നവർക് നന്ദി അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ബഹ്റൈനിലെ മികച്ച സംഘടനയാണ് മലയാളി മമ്സ്.