കോട്ടയം: പൊതു സുരക്ഷയെ ബാധിക്കുന്ന രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്.
കറുകച്ചാല്‍ പൊലീസാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.