റിയാദ് : അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പ്പന്റെ വിയോഗം അടങ്ങാത്ത വേദനയാണെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. 
1994 ൽ അന്നത്തെ കേരള സർക്കാർ നടത്തിയ സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടവും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ കോഴ നിയമനങ്ങൾക്കുമെതിരെ യുവജന പ്രസ്ഥാനം നടത്തിയ ജനാതിപത്യ പരമായ പ്രതിഷേധങ്ങൾക്ക് നേരെ പ്രകോപനം ഏതുമില്ലാതെ പോലീസ് വെടിയുതിർത്തതിനെ തുടർന്നാണ് അഞ്ചു ജീവനുകൾ എടുക്കുകയും പുഷ്പ്പനെ നിത്യ കിടപ്പ് രോഗിയാക്കിയതും. 
കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായല്ലാതെ പുഷ്പനെ നാട് കണ്ടിട്ടില്ല. 
നീതി നിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരിക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്.
വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാൾ പുഷ്പനല്ലാതെ കേരളത്തിലില്ല.
ഭരണകൂട ഭീകരതയുടെ അടയാളമായി 30 വര്‍ഷത്തോളം അദ്ദേഹം തളര്‍ന്നു കിടന്നു. സ്വാർത്ഥ മോഹങ്ങളില്ലാതെ നാടിനു വേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു പുഷ്പ്പനെ നയിച്ചിരിരുന്നത്.
വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു പുഷ്പൻ്റേത്. 24ആം വയസ്സിൽ ഭരണകൂടം തല്ലികെടുത്തിയ ഈ വിപ്ലവകാരിയുടെ ജീവിതം പുതു തലമുറക്ക് എന്നും പഠന വിദേയമാക്കാൻ ഉത്തകുന്നതാണെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *