‘പരമാവധി ശ്രമിക്കും’: അക്ഷയ് കുമാറിനെ രക്ഷിക്കുമോ പ്രിയദര്‍ശന്‍, പ്രിയന് പറയാനുള്ളത് !

അബുദാബി: ഹേരാ ഫേരി, ഭൂൽ ഭുലയ്യ, ഭാഗം ഭാഗ് തുടങ്ങിയ തന്‍റെ ഹിറ്റ് കോമഡി ചിത്രങ്ങളിലെ നായകന്‍ അക്ഷയ് കുമാറിനൊപ്പം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹൊറർ കോമഡി ഭൂത് ബംഗ്ലയ്ക്കായി വീണ്ടും അഭിനയിക്കുന്നതിൽ താൻ ത്രില്ലിലാണെന്ന് സംവിധായകന്‍ പ്രിയദർശൻ . 2010-ലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഖട്ടാ മീട്ടയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

“അദ്ദേഹത്തിനൊപ്പം ഞാൻ ചെയ്ത എല്ലാ സിനിമകളും സൂപ്പർഹിറ്റുകളാണ്. അക്ഷയ് കുമാര്‍ കോമഡി ചെയ്യുന്നതിന് കാരണം ഞാനാണെന്നാണ് ആളുകൾ പറയുന്നത്, പക്ഷേ ഞാൻ അത് വിശ്വസിക്കുന്നില്ല. ഞാൻ ചെയ്തത് അദ്ദേഹത്തിന്‍റെ കോമഡി ചെയ്യാനുള്ള കഴിവ് സ്ക്രീനില്‍ ഉപയോഗിക്കുക മാത്രമാണ്. ഞങ്ങൾ 14 വർഷത്തിന് ശേഷം ഒന്നിച്ച് ഒരു ചിത്രം ചെയ്യുകയാണ്, ഇത് നന്നായി വരും എന്നാണ് എന്‍റെ പ്രതീക്ഷ. 
എന്നാല്‍ ഇതൊരു വെല്ലുവിളിയാണ്. ഞങ്ങളുടെ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലായിരിക്കും, അതിനോട്  പൊരുത്തപ്പെടാൻ കഴിയുമോ എന്ന് അറിയില്ല, പക്ഷേ ഞാൻ എന്‍റെ പരമാവധി ശ്രമിക്കും” അബുദാബിയില്‍ ഐഐഎഫ്എ അവാർഡ് വേളയില്‍ പുതിയ ചിത്രത്തെക്കുറിച്ച് പിടിഐയോട് പ്രിയദര്‍ശന്‍ പറഞ്ഞു

ദേ ദന ദാൻ, ഗരം മസാല എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അക്ഷയ് കുമാർ ഒരു സംവിധായകന്‍റെ ആനന്ദമാണെന്നും പ്രിയദർശൻ പറഞ്ഞു.

അക്ഷയ് കുമാര്‍ അഭിതാഭ് ബച്ചനെപ്പോലെ അച്ചടക്കമുള്ള നടനാണ്. അർപ്പണബോധമുള്ള നടനും കൃത്യസമയത്ത് വരുന്നയാളുമാണ് അദ്ദേഹം. അദ്ദേഹം സംവിധായകനെ എന്നും ശ്രദ്ധിക്കും ” പ്രിയദര്‍ശന്‍ പറഞ്ഞു. താന്‍ സംവിധാനം ചെയ്ത ഹൊറർ കോമഡി ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗത്തിന്‍റെ റിലീസിനായി താനും കാത്തിരിക്കുകയാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഈ ദീപാവലിക്കാണ് ഈ ചിത്രം റിലീസാകുന്നത്. 

 ഭൂൽ ഭുലയ്യ 2 സംവിധാനം ചെയ്ത അനീസ് ബസ്മി രണ്ടാം ഭാഗത്തില്‍ നന്നായി ചെയ്തിരുന്നു, ഇത് മൂന്നാം ഭാഗത്തിലും അദ്ദേഹത്തിന് സാധിക്കട്ടെയെന്നും പ്രിയദര്‍ശന്‍ വിശ്വാസം പ്രകടിപ്പിച്ചു. 

“ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ഇന്ത്യന്‍ ചിത്രമായി തോന്നിയില്ല”; ഒസ്കാറിന് അയക്കാത്ത കാരണം ഇതാണ് !

പ്രഭാസിന്‍റെ കഥാപാത്രത്തെ ‘ജോക്കർ’ എന്ന് വിളിച്ച പരാമര്‍ശം; അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അർഷാദ് വാർസി
 

By admin