അഗർത്തല: തൃപുരയിലെ യേർപൂര്‍ മേഖലയില്‍ നിന്ന് 2,60,000 യബ ഗുളികകൾ കണ്ടെടുത്തു. അന്താരാഷ്‌ട്ര വിപണിയിൽ 52 കോടി രൂപ വിലവരുന്ന ഗുളികളാണ് അസം റൈഫിൾസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വാഹനവും പിടിച്ചെടുത്തതായി അസം റൈഫിൾസ് മേജർ പൂർവ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നശ മുക്ത് ഭാരത്’ പദ്ധതിയുടെയും ത്രിപുര മുഖ്യമന്ത്രി മണിക് സാഹയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ കാമ്പെയ്‌നിന്‍റെയും ഭാഗമായാണ് അസം റൈഫിള്‍സ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മയക്കുമരുന്ന് അഗർത്തലയിലെ കസ്‌റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് ഡിപിഎഫ് യൂണിറ്റിലേക്ക് കൈമാറി.
ത്രിപുരയിലെ മയക്കുമരുന്ന് വിരുദ്ധ കാമ്പെയിന് വൻ സംഭാവനയാണ് അസം റൈഫള്‍സ് നൽകിയിരിക്കുന്നത്.
കള്ളക്കടത്തിനും മയക്കുമരുന്ന് കടത്തിനും എതിരായ സേനയുടെ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണെന്നും അസം റൈഫിൾസ് മേജർ പൂർവ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *