റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി കോഡിനേറ്റര്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ കോയ ചേലാമ്പ്രക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ സ്‌നേഹാദരവോടെ ഹൃദയസ്പര്‍ശിയായ യാത്രയയപ്പ് നല്‍കി. 
റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിലിന്റെ അധ്യക്ഷയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടോം ചാമക്കാലയില്‍ സ്വാഗതം പറയുകയുണ്ടായി.
ആമുഖം പറഞ്ഞുകൊണ്ട് സംഘടനയുടെ ചെയര്‍മാന്‍ റാഫി പാങ്ങോട് കോയ ചേലാമ്പ്ര രണ്ടു വര്‍ഷക്കാലമായി സംഘടനയുടെ റിയാദ് സെന്റര്‍ കമ്മിറ്റി കോഡിനേറ്റ് സ്ഥാനം ഏറ്റെടുത്ത ശേഷം കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് കെട്ടുറപ്പിനെ കുറിച്ച് കൃത്യമായി വിവരിച്ചു. 
സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോയാല്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ റാഫി പാങ്ങോട് പറയുകയുണ്ടായി.

ആശംസകള്‍ അറിയിച്ചുകൊണ്ട്  പ്രമുഖ എഴുത്തുകാരനും മോട്ടിവേഷന്‍ സ്പീക്കറുമായ സാമൂഹ്യ പ്രവര്‍ത്തകനായ ഡോക്ടര്‍ ജയചന്ദ്രന്‍, ജിസിസി മീഡിയ കോര്‍ഡിനേറ്ററുമായ ജയന്‍ കൊടുങ്ങല്ലൂര്‍,സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍, ജിസിസി ജോയിന്‍ സെക്രട്ടറി സനില്‍കുമാര്‍, വൈസ് പ്രസിഡണ്ട് അഷ്‌റഫ് ചേലാംപ്ര, ജോയിന്‍ സെക്രട്ടറി സുബൈര്‍ കുമ്മന്‍, ജോയിന്‍ ട്രഷറര്‍ എഞ്ചിനീയര്‍ നൂറുദ്ദീന്‍, വനിത കോഡിനേറ്റര്‍ കമര്‍ബാന ടീച്ചര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ സലാം, ഹിബ, ഷാനവാസ്, നിഷാദ്, റീന സുബൈര്‍, ഉണ്ണി കൊല്ലം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രവാസ ജീവിതത്തില്‍ തന്റെ ഹൃദയത്തില്‍ ഏറ്റവും മറക്കാനാവാത്ത പ്രവര്‍ത്തനങ്ങളും ഒരു സംഘടന എന്ന നിലയ്ക്ക് ഗള്‍ഫ് മലയാളി ഫെഡറേഷനും ആയിട്ടുള്ള  ബന്ധം കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ പറ്റുന്ന കാലം വരെയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ബന്ധമായിരിക്കും എന്നു സംഘടനയിലെ ഓരോ മെമ്പര്‍മാരെയും ഇതില്‍ വന്ന ശേഷമുള്ള ബന്ധങ്ങളും സഹോദര ബന്ധം പോലെ എന്നും കാത്തുസൂക്ഷിക്കുമെന്നും കോയ ചേലാമ്പ്ര പറയുകയുണ്ടായി. 
നാട്ടിലായിരുന്നാലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും മനുഷ്യനന്മയ്ക്കും എന്നും തന്റെ പ്രവര്‍ത്തനം ഉണ്ടാകുമെന്നും ചെയര്‍മാന്‍ നല്‍കിയ ദൗത്യം പ്രവാസികളുടെ കാര്യത്തില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ കാര്യത്തിലും ഉണ്ടാകുമെന്നും പറഞ്ഞു. പങ്കെടുത്ത എല്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഷാജഹാന്‍ കാഞ്ഞിരപ്പള്ളി നന്ദി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *