ഡൽഹി: വിമാനയാത്രക്കിടെ കഴിച്ച ഓംലെറ്റിൽ നിന്ന് പാറ്റയെ ലഭിച്ച യാത്രക്കാരി എയർ ഇന്ത്യക്ക് പരാതി നൽകി. എയർ ഇന്ത്യയുടെ ഡൽഹി-ന്യൂയോർക്ക് വിമാനത്തിലെ യാത്രക്കാരിക്കാണ് ഓംലെറ്റിൽ നിന്ന് പാറ്റയെ കിട്ടിയത്.
യാത്രക്കാരിയുടെ രണ്ട് വയസ്സുള്ള മകൻ ഓംലെറ്റിന്‍റെ പകുതി കഴിച്ചിരുന്നു. ശേഷം ബാക്കി കഴിക്കുമ്പോഴാണ് ഇവർ പാറ്റയെ കണ്ടത്. ഇതിന്‍റെ ഫോട്ടോയും വിഡിയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
പിന്നീട് എയർ ഇന്ത്യക്ക് പരാതി നൽകി. ഭക്ഷ്യവിഷബാധയുണ്ടായെന്നും യാത്രക്കാരി പരാതിയിൽ പറഞ്ഞു. അതേസമയം ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കുമെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.