മലമ്പുഴ: ഗ്രാമപഞ്ചായത്ത് പരിസരത്തെ റോഡരികിൽ നിൽക്കുന്ന പാഴ്ചെടികൾ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതായി പരാതി.
വളവായതിനാൽ അപകട സാദ്ധ്യത ഏറെയാണെന്ന് ഡ്രൈവർമാരും പരിസരവാസികളും പറയുന്നു. ഒട്ടേറെ വിനോദസഞ്ചാരികൾ മലമ്പുഴ ഡാം സന്ദർശിക്കാൻ വരുന്ന റോഡാണ് ഇത്.
എത്രയും വേഗം പാഴ്ചെടികൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.