ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ബാഡ് ബോയ്സി’ലെ മെലഡി വീഡിയോ ഗാനം റിലീസ് ചെയ്തു. അകമേ തനിയെ.. എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം ഒരുക്കിയത് വില്യം ഫ്രാൻസിസ് ആണ്. അദ്ദേഹം തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. 
ഓണം റിലീസായി സെപ്റ്റംബർ 13നാണ് ബാഡ് ബോയ്സ് തിയറ്ററുകളിൽ എത്തിയത്. തീർത്തും കോമഡി ഫൺ എന്റർടെയ്നറായ ഈ ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിച്ചത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രം കൂടിയാണിത്. 
ചിത്രത്തിൽ സൈജു കുറുപ്പ്, ബാബു ആന്റണി, ബിബിൻ ജോര്‍ജ്, അജു വർഗീസ്, ബാല, ആൻസൺ പോൾ, സെന്തിൽ കൃഷ്ണ, ടിനി ടോം, ഹരിശ്രീ അശോകൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, സോഹൻ സീനുലാൽ, മൊട്ട രാജേന്ദ്രൻ, സജിൻ ചെറുകയിൽ, അജയ് വാസുദേവ്, ആരാധ്യ ആൻ, മല്ലിക സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. 
അഡാർ ലൗ എന്ന ഒമർ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സാരംഗ് ജയപ്രകാശ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഒമറിന്റേതായിരുന്നു കഥ. ഛായാഗ്രഹണം ആൽബി. ഡോൺമാക്സ് ക്രിയേറ്റീവ് ഡയറക്ടർ ആണ്. ഇ ഫോർ എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിനെത്തിച്ചിരിക്കുന്നത്.
മ്യൂസിക് വില്യം ഫ്രാൻസിസ്, എഡിറ്റർ ദീലീപ് ഡെന്നീസ്, ലിറിക്സ് ബി കെ ഹരിനാരായണൻ, വിനായക് ശശികുമാർ, അഖിലേഷ് രാമചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഉബൈനി യൂസഫ്, സൗണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോർജ്, ആക്ഷൻ ഫീനിക്സ് പ്രഭു, ആഷറഫ് ഗുരുക്കൾ, റോബിൻ ടോം, കൊറിയോഗ്രാഫി  അയ്യപ്പദാസ്, സൗണ്ട് ഡിസൈൻ: എ.ബി ജുബിൻ, അസോസിയേറ്റ് ഡയറക്ടർ: സച്ചിൻ ഉണ്ണി കൃഷ്ണൻ, ആസാദ് അബാസ്, കളറിസ്റ്റ്: ബിലാൽ റഷീദ്, വിഎഫ്എക്സ് പ്ലേ കാർട്ട്, സ്റ്റിൽസ് ജസ്റ്റിൻ ജെയിംസ്, ഡിസൈൻ മനു ഡാവിഞ്ചി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

By admin

Leave a Reply

Your email address will not be published. Required fields are marked *