പാലക്കാട്: 1999 കാർഗിൽ യുദ്ധത്തിൽ കാശ്മീർ പുഞ്ച് സെക്ടറിൽ ശത്രുസേനയുമായുള്ള ഏറ്റുമുട്ടലിൽ സ്വജീവൻ സമർപ്പിച്ച പുതുശ്ശേരി സ്വദേശി ധീര ജവാൻ ജയപ്രസാദിൻ്റെ പാവന സ്മരണയുടെ 25-ാം വാർഷികദിനവും ശ്രദ്ധാഞ്ജലിയും ചള്ളേക്കാട് സ്മൃതി മണ്ഡപത്തിൽ എം.എൽ.എ. എ പ്രഭാകരൻ പുഷ്പചക്രം സമർപ്പിച്ച് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. 
എന്‍ഇഎക്സ് സിസി പുതുശ്ശേരി യുണിറ്റ് പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീത, മരുത റോഡ് ഗ്രാമ പഞ്ചായത്ത് ഉപാദ്ധ്യക്ഷ നിർമ്മല, വാർഡ് മെമ്പർ സി.ദീപ, എന്‍ഇഎക്സ് സിസി കേന്ദ്ര അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ കെ എ . ഉണ്ണികൃഷ്ണൻ, രക്ഷാധികാരി പി.കെ.ഗോവിന്ദൻകുട്ടി, പി. ചന്ദ്രമോഹൻ, ജയപ്രസാദ് വായനശാല പ്രസിഡൻ്റ് പി. രാധകൃഷണൻ, എന്‍ഇഎക്സ് സിസി ഫാമിലി അസ്സോസിയേഷൻ പ്രസിഡന്റ് സുമ മധുസുദനൻ, 27 മദ്രാസ് റെജിമെൻ്റ് പ്രതിനിധി ബിജു, പി ഗോപിനാഥൻ, എൻ.സിസി കാഡറ്റ്സ്, ജവാൻ ജയപ്രസാദിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. 
നാഷണൽ എക്സ് സർവ്വീസ് മെൻ കോ ഓർഡിനേഷൻ കമ്മിറ്റി പുതുശ്ശേരി യുണിറ്റ് കെ. മാണിക്കൻ സ്വാഗതവും ജോ. സെക്രട്ടറി പി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *