ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്‌സി ജംഷെദ്പുരിനെ തോല്‍പിച്ചു. 2-1നായിരുന്നു ഒഡീഷയുടെ ജയം.
20-ാം മിനിറ്റില്‍ ഡീഗോ മൗറിഷ്യോ നേടിയ ഗോളിലൂടെ ആതിഥേയരായ ഒഡീഷ ആദ്യം ലീഡെടുത്തു. 42-ാം മിനിറ്റില്‍ മൗര്‍താദ ഫോള്‍ ഒഡീഷയുടെ ലീഡുയര്‍ത്തി. 
എന്നാല്‍ ഒഡഷയ്ക്ക് ലീഡ് നല്‍കി നായകനായ മൗര്‍താദ ഫോള്‍ പ്രതിനായനാകുന്ന കാഴ്ചയ്ക്കാണ് കലിംഗ സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത്. 62-ാം മിനിറ്റില്‍ മൗര്‍താദ ഫോള്‍ ഓണ്‍ ഗോള്‍ വഴങ്ങിയതോടെ ജംഷെദ്പുരിന്റെ അക്കൗണ്ടിലും ഒരു ഗോള്‍ സ്വന്തമായി. എങ്കിലും മത്സരം സമനിലയിലാക്കാന്‍ പോലും അവര്‍ക്ക് പിന്നീട് സാധിച്ചില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *