കാണ്‍പുര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ക്രിക്കറ്റ് താരം മുഷീര്‍ ഖാന്റെ (19) കഴുത്തിന്റെ ഭാഗത്ത് പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച ആരംഭിക്കുന്ന റെസ്‌റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ ഇറാനി കപ്പ് മത്സരത്തില്‍ മുംബൈ ടീമില്‍ ചേരാന്‍ പോകുമ്പോഴാണ് മുംബൈ താരമായ മുഷീര്‍ അപകടത്തില്‍ പെട്ടത്. താരം ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉത്തർപ്രദേശിലെ അസംഗഢ് ടൗണിൽ നിന്ന് പിതാവിവും പരിശീലകനുമായ നൗഷാദ് ഖാനൊപ്പം യാത്ര ചെയ്യവേ വെള്ളിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര താരം സര്‍ഫ്രാസ് ഖാന്റെ സഹോദരനാണ് മുഷീര്‍. താരം അപകടനില തരണം ചെയ്തു. ബിസിസിഐ, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) എന്നിവയുടെ മെഡിക്കൽ ടീമുകൾ അദ്ദേഹത്തിൻ്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.