കൊട്ടിയം: സൂര്യപ്രകാശത്തെ പഴമുറം കൊണ്ട് മറയ്ക്കാനാകില്ലെന്ന് അന്‍വര്‍ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി വി.എന്‍. വാസവന്‍. 
രാഷ്ട്രീയ ശത്രുക്കളുടെ കൈയ്യിലെ ചട്ടുകമായി അന്‍വര്‍ മാറി. ഇടതുമുന്നണിയെ ദുര്‍ബലപ്പെടുത്തുകയാണ് ഉദ്ദേശ്യം. അന്‍വര്‍ നടത്തുന്നത് പാഴ്‌വേലയാണ്. കേരളത്തിലെ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ഒരു അന്‍വറിനും കഴിയില്ല.
അന്‍വറിനേക്കാള്‍ വലിയ ആളുകള്‍ കേരളത്തില്‍ ഇതിനുമുമ്പ്  വലിയ രീതിയില്‍ ആക്രമണം നടത്തിയിട്ടുണ്ട്. അതിലൊന്നും തകര്‍ന്ന ആളുകളല്ല കേരളത്തിലെ ഭരണത്തിലുള്ളത്. 
ഉദിച്ചുയരുന്ന ചന്ദ്രബിംബത്തെ കണ്ട് സായാഹ്നങ്ങളില്‍ നടവരമ്പത്തിരുന്ന് നായകള്‍ ചിലയ്ക്കാറുണ്ട്. അതുപോലെയുള്ള ഒരു ചിലപ്പായാണ് അന്‍വറിന്റെ പ്രസ്താവനകളെ കാണുന്നത്.
മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പെയ്ത മഴയില്‍ കുതിര്‍ത്ത തകരയല്ല.  എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും എല്ലാം അഖിലേന്ത്യ പ്രസിഡന്റായിരുന്നു. ഇപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെന്നും വാസവന്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *