കഞ്ചിക്കോട്: 70000 ലിറ്റർ കപ്പാസിറ്റി ഉള്ള 50 ടാങ്ക് പെട്രോളുമായി എറണാകുളം ഇരുമ്പനത്തിൽ നിന്നും ബാംഗ്ലൂർ ദേവനഗൊന്തിയിലേക്ക് പോവുകയായിരുന്ന ഓയിൽ ടാങ്കർ ട്രെയിൻ നമ്പർ ഡികെഎന്‍/ബിടിപിഎന്‍ പാലക്കാട് കഞ്ചിക്കോട് സ്റ്റേഷൻ പരിധിയിൽ വെച്ച് പതിമൂന്നാമത് നമ്പർ ടാങ്കറിൽ പെട്രോൾ ലീക്ക് ആയതിനെ തുടർന്ന് നിർത്തിയിടുകയും കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ അഗ്നിരക്ഷാ സേനയുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് അഗ്നി രക്ഷാ സേന രണ്ട് യൂണിറ്റ് വാഹനങ്ങളിലായി പതിനഞ്ചോളം ജീവനക്കാർ സംഭവസ്ഥലത്ത് എത്തി സുരക്ഷാ മുൻകരുതലുകൾ എടുത്തു.
തുടർന്ന് ഒരു മണിക്കൂറിനകം പാലക്കാട് റെയിൽവേ മെക്കാനിക്ക് വിങ്ങിൽ നിന്നും ജീവനക്കാർ എത്തി ടാങ്കറിലെ സൈഡ് വാൽവിന്റെ ലീക്ക് അടച്ച് വൻ ദുരന്തം ഒഴിവാക്കി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ മധുവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ വി കണ്ണദാസ്, ആർ. രാകേഷ്, ആർ സതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ അബു സാലി എൻ കെ, മനോജ് പി എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം സേനാംഗങ്ങൾ സംഭവസ്ഥലത്ത് മുൻകരുതലുകൾ ഒരുക്കി വൻ ദുരന്തം ഒഴിവാക്കി.