തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ഇടിച്ച് നവവധുവായ അഭിഭാഷക മരിച്ചു. ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയിലായിരുന്നു അപകടം.ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍(29)ആണ് മരിച്ചത്.ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതകുരുക്കുണ്ടായി.