കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ എഫ്‌സി ഗോവ തോല്‍പിച്ചു. 3-2നായിരുന്നു ജയം. ഗോവയ്ക്കായി ബോര്‍ജ ഹെരേര ഹാട്രിക് നേടി.
13, 20, 71 മിനിറ്റുകളിലാണ് താരം ഗോളുകള്‍ നേടിയത്. ഈസ്റ്റ് ബംഗാളിനായി മദിഹ് തലാല്‍ ആദ്യ ഗോള്‍ നേടി. 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി താരം വലയിലെത്തിക്കുകയായിരുന്നു.
85-ാം മിനിറ്റില്‍ ഡേവിഡ് ലാലന്‍സാങ്കയും ഈസ്റ്റ് ബംഗാളിനായി വല കുലുക്കി. ഗോവന്‍ താരം കാള്‍ മക്ഹു 81-ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.