കുവൈറ്റ്:  പ്രമുഖ ഗവേഷകനും കാലിക്കറ്റ് സർവകലാശാല അധ്യാപകനുമായ ഡോക്ടർ സുബൈർ മേടമ്മൽ കുവൈറ്റ് അന്താരാഷ്ട്ര  ഫാൽക്കണ്‍ കോൺഫറൻസിൽ പ്രഭാഷകനായി എത്തി. ഫാൽക്കണ്‍ പക്ഷികളുടെ സംരക്ഷണത്തിൽ കുവൈറ്റിൻ്റെ പ്രാധാന്യം എന്ന വിഷയത്തിലാണ് പ്രഭാഷണം.
സെപ്തംബര്‍  24 മുതൽ 28 വരെ കുവൈറ്റ് സബ്ഹാനിലെ ഹണ്ടിംഗ് എക്സിബിഷൻ സെൻററിൽ ആണ് സമ്മേളനം.  മുപ്പതോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളത്
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ.സുബൈര്‍,  ഫാല്‍ക്കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്. എമിറേറ്റിസ് ഫാല്‍ക്കണ്‍ ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയുമാണ് അദ്ദേഹം.

അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ പക്ഷികളെ കുറിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായി ഫാല്‍ക്കോണിസ്റ്റ് എന്ന പദവിയില്‍ യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നൽകി ആദരിച്ചിരുന്നു. 
ലോക രാഷ്ട്രങ്ങളിലെ കോൺഫറൻസുകളിലും സെമിനാറുകളിലും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുളള ഡോ സുബൈറിന് ഒട്ടനവധി വന്യ ജീവി സംഘടനകളിലും അംഗത്വം ഉണ്ട്‌. വിവിധ തരം ഫാൽക്കണുകളുടെ 15 വ്യത്യസ്ത തരം ശബ്ദം റെക്കോർഡ് ചെയ്ത് സോണോഗ്രാം ആക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ.സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തർ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഡിനേറ്ററും  കൂടിയാണ് .

By admin

Leave a Reply

Your email address will not be published. Required fields are marked *