കുവൈത്ത് സിറ്റി: കുവൈത്തില്‍ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ 30കാരനായ പൗരന്‍ പിടിയില്‍. റുമൈതിയയിലെ വസതിയില്‍ നടന്ന കൊലപാതകത്തിലാണ് അറസ്റ്റ്.
സംഭവത്തിന് പിന്നാലെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഉടനടി പ്രതിയെ കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തിൽ, പ്രതിക്ക് മയക്കുമരുന്ന് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുൻകാല ക്രിമിനൽ റെക്കോർഡ് ഉണ്ടെന്ന് കണ്ടെത്തി.