തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ നവ വധു മരിച്ചു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് അഖില്‍ ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര ബാര്‍ കൗണ്‍സിലിലെ അഭിഭാഷകയാണ് കൃപ.
ഓഗസ്റ്റ് 21നായിരുന്നു ഇവരുടെ വിവാഹം. തിരുവനന്തപുരത്ത് ജോലി സംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും അഖില്‍ ജിത്തും. ഇരുവരും സഞ്ചരിച്ച സ്കൂട്ടറിന്റെ പിന്നില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. മൃതദേഹം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍.