അൻവറിനെതിരെ മാത്രം അന്വേഷിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിക്കെതിരെ അൻവർ പരാതി നൽകിയാലും അന്വേഷണം: ഗവർണർ
ദില്ലി : പി വി അൻവറിനെതിരെ മാത്രം അന്വേഷണം നടത്താൻ വേണ്ടി കത്ത് നൽകിയിട്ടില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വ്യക്തിക്കെതിരെ മാത്രം അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വകാര്യ വ്യക്തികൾ ഫോൺ ചോർത്തുന്നുണ്ടോ എന്ന് അന്വേഷിക്കാനാണ് പറഞ്ഞത്. 2 ദിവസം കൂടി കാത്തിരുന്ന ശേഷം ഇക്കാര്യത്തിൽ അടുത്ത നടപടി സ്വീകരിക്കും. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ പരാതി അൻവർ നൽകിയാൽ അന്വേഷിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇന്ന് വനിതാ കമ്മീഷൻ അംഗവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നമുക്ക് നിയമങ്ങളുണ്ട്. പക്ഷെ നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെങ്കിൽ ആളുകളുടെ ഇടയിൽ ബോധവൽക്കരണം ആവശ്യമാണ്. സമൂഹത്തിലെ എല്ലാവരെയും ബാധിക്കുന്ന വിഷയമാണിതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.