കോളമ്പോ: 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവ റെക്കോഡ് സ്വന്തമാക്കി ശ്രീലങ്കൻ സൂപ്പർതാരം കാമിന്ദു മെൻഡിസ്. കളിച്ച ആദ്യ എട്ടു ടെസ്റ്റുകളിലും അമ്പത് പ്ലസ് സ്കോർ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ലങ്കൻ താരം പേരിലാക്കിയത്.
പാകിസ്താന്‍റെ സൗദ് ഷക്കീലിനെയാണ് താരം മറികടന്നത്. ആദ്യത്തെ ഏഴു ടെസ്റ്റുകളിൽ പാക് താരം 50 പ്ലസ് സ്കോർ നേടിയിരുന്നു.
മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ, ബാസിൽ ബച്ചർ, സഈദ് അഹ്മദ്, ബെർട്ട് സട്ട്ക്ലിഫ് എന്നിവരാണ് മൂന്നാമതുള്ളത്. ആദ്യത്തെ ആറു ടെസ്റ്റുകളിലാണ് ഇവർ 50 പ്ലസ് സ്കോർ നേടിയത്. രണ്ടു വർഷം മുമ്പ് ആസ്ട്രേലിയക്കെതിരെയാണ് മെൻഡിസ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്.