സ്കൂളിലെ കൗൺസിലിംഗിനിടെ എസ്ഐയുടെ ക്രൂരത വെളിപ്പെടുത്തി പെൺകുട്ടി, ത‍ൃശൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

തൃശൂര്‍: സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്സോ കേസെടുത്ത് എസ് ഐയെ തൃശൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസ് ഗ്രേഡ് എസ് ഐ ചന്ദ്രശേഖരനെ (50) യാണ് കസ്റ്റഡിയിലെടുത്തത്. രണ്ടുവര്‍ഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപത്തു കാറില്‍വച്ച് പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി കൗണ്‍സിലിംഗിൽ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ് ഐയെ കസ്റ്റഡിയിലെടുത്തത്.

‘ഇന്നോവ, മാഷാ അള്ള’, പിവി അൻവറിന്‍റെ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങളോട് പ്രതികരിച്ച് കെകെ രമ

കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ് ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്.

‘രാഹുൽ ഗാന്ധിയോട് ഭയങ്കര ബഹുമാനം’, രാഹുലിനെതിരായ ഡിഎൻഎ പരാമർശത്തിന്‍റെ കാരണവും പറഞ്ഞ് അൻവർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin