കോഴിക്കോട്/കുവൈത്ത്: ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ സി ആർ സി കോഴിക്കോടിന് ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്ത് ആധുനിക തെറാപ്പി ഉപകരണങ്ങൾ നൽകി.
ന്യൂറോ ഡെവലപ്മെന്റിൽ ഡിസെബിലിറ്റി ഉള്ള കുട്ടികൾക്ക് തെറാപ്പിയിൽ ഏറെ സഹായകമായ ആധുനിക സംവിധാനങ്ങൾ ആയ ഇന്റർ ആക്റ്റീവ്  ടച്ച് ഡിസ്പ്ലേ തെറാപ്പി യൂണിറ്റ്, ത്രീഡി ഹോളോഗ്രാഫിക് ലേണിങ് യൂണിറ്റ് എന്നിവയാണ് കൈമാറിയത്.
ഉദ്ഘാടനം എം.കെ. രാഘവൻ എം.പി നിർവഹിച്ചു. സി ആർ സി ഡയറക്ടർ ഡോ. റോഷൻ ബിജിലി അധ്യക്ഷനായ ചടങ്ങിൽ, സാന്ത്വനം പ്രതിനിധി സന്തോഷ്, സിആർസിയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *