തിരുവനന്തപുരം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ പോര്‍മുഖം തുറന്ന്, പി.വി. അന്‍വര്‍ ഇടതുബന്ധം ഉപേക്ഷിച്ചതിന് പിന്നാലെ, പരിഹാസ പോസ്റ്റുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. ചന്ദ്രനെ നോക്കി നായ കുരയ്ക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാമിന്റെ കുറിപ്പ്.
കടന്നലുകൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മീം ആയിരുന്നു ഇതെന്നും, ഇപ്പോഴാണ് ഇതിന്റെ അർത്ഥവും വിമർശകർക്കുള്ള മറുപടിയായി അവർ ഇത് തന്നെ എപ്പോഴും എടുത്തു പോസ്റ്റുന്നതിന്റെ കാരണവും മനസ്സിലായതെന്നും ബല്‍റാം കുറിച്ചു.
”അതായത്, സൂര്യനേ കെട്ടു പോയിട്ടുള്ളൂ, ചന്ദ്രൻ തിളങ്ങിത്തന്നെ നിൽക്കുന്നുണ്ട്. വർഗവഞ്ചകരും കുലംകുത്തികളുമായ എക്സ് കടന്നൽ രാജാക്കന്മാർ എന്തൊക്കെ കുരച്ചാലും സെഖാവ് പിണറായി വിജയൻ ലോക കമ്മ്യൂണിസത്തിന്റെ അനിഷേധ്യ നേതാവായി തുടരും. സംഘം കാവലുണ്ട്”-ബല്‍റാമിന്റെ വാക്കുകള്‍.