കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ്, രാജ്യത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും ‘ലുലു വേൾഡ് ഫുഡ്’ പ്രമോഷൻ ആരംഭിച്ചു. സെപ്തംബര്‍ 25ന് ആരംഭിച്ച പരിപാടി ഒക്ടോബര്‍ എട്ട് വരെ നീണ്ടുനില്‍ക്കും. വൈവിധ്യമാർന്ന രുചികള്‍ ആസ്വദിക്കാനും, അതോടൊപ്പം ആഗോള ഭക്ഷ്യ ഉൽപന്നങ്ങൾ അവിശ്വസനീയമായ നിരക്കില്‍ സ്വന്തമാക്കാനുമുള്ള അവസരമാണിത്.
സെപ്റ്റംബർ 25-ന് ലുലു ഹൈപ്പർമാർക്കറ്റ് അൽ റായ് ഔട്ട്‌ലെറ്റിൽ ഉദ്ഘാടന ചടങ്ങ് നടന്നു. നടി അനാർക്കലി മരിക്കാർ, കുവൈത്ത് അറബിക് ഷെഫ് ലിന ജ്ബെയ്‌ലി എന്നിവർ ചടങ്ങിനെത്തി. ലുലു കുവൈത്ത് മാനേജ്‌മെന്റും, ഇവന്റ് സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികളും പങ്കെടുത്തു.

പ്രമോഷൻ കാലയളവിൽ, ‘മീറ്റ് എ മീറ്റ്’, ‘ഗോ ഫിഷ്’ എന്നീ വിഭാഗങ്ങളുള്ള വൈവിധ്യമാർന്ന ഫ്രഷ് മീറ്റ്‌ കട്ട്‌സും ഫ്രഷ് സീഫുഡും ഉൾപ്പെടെ വിപുലമായ ഭക്ഷണ വിഭാഗങ്ങൾക്ക് ഹൈപ്പർമാർക്കറ്റ് അവിശ്വസനീയമായ ഡീലുകളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
രുചിമുകുളങ്ങള്‍ക്ക് വിസ്മയം പകരുന്നതിനൊപ്പം, പാചകത്തിന് വേണ്ട വസ്തുക്കള്‍ ഉള്‍പ്പെടെ ലഭ്യമാണ്. ഗൃഹോപകരണങ്ങള്‍ അടക്കം ലഭിക്കും. എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

‘വൗ ദി മാസ്റ്റർ ഷെഫ്’ എന്ന മത്സരത്തിൽ ഷെഫുകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാം. യുവ പാചക പ്രേമികൾക്ക് ‘കുട്ടികൾക്കുള്ള കേക്ക് ഡെക്കറേഷൻ മത്സരങ്ങൾ’, ‘ജൂനിയർ ഷെഫ്’ മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് ആവേശകരമായ റിവാർഡുകളും ലഭിക്കും.
രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ‘ലുലു വേൾഡ് ഫുഡ്’ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളെ ലോകമെമ്പാടുമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെയും ഭക്ഷണവിഭവങ്ങളുടെയും ഒരു പ്രദർശനശാലയാക്കി മാറ്റുകയാണ്.

ഇന്ത്യൻ, മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ്, അറബിക്, കോണ്ടിനെൻ്റൽ വിഭവങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങള്‍ ആസ്വദിക്കാം. ‘ഗ്ലോബൽ ഫുഡി’ വിഭാഗം കൂടുതൽ വൈവിധ്യമാർന്ന അന്താരാഷ്ട്ര പാചക അനുഭവം പ്രദാനം ചെയ്യുന്നു.
‘ബെസ്റ്റ് ബേക്ക്’, സ്നാക്ക് ടൈം’ തുടങ്ങിയ വിഭാഗങ്ങളും ഉപഭോക്താക്കള്‍ക്കായി സജ്ജമാണ്. ‘ദേശി ധാബ’, ‘നാടൻ തട്ടുകട’ എന്നിവയിലൂടെ ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ രുചികള്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം.

നീളമേറിയ ഷവര്‍മ, വലിയ ബര്‍ഗര്‍, വലിയ പിസ, ബിരിയാണി ധമാക്ക, നീളമേറിയ സാന്‍ഡ്‌വിച്ച്, നീളമേറിയ കേക്കുകള്‍ ഉള്‍പ്പെടെ വമ്പന്‍ ഭക്ഷ്യവിഭവങ്ങള്‍ പ്രമോഷന്‍ കാലയളവില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
അൽവാസാൻ, ബയാറ, ആഫിയ, ബെറ്റി ക്രോക്കർ, കിറ്റ്‌കോ, ഇഫ്‌കോ, നൂർ, ലണ്ടൻ ഡയറി, ടിഫാനി ബിസ്‌ക്കറ്റ്‌സ്, അമേരിക്കാന, സീറ, ലുർപാക്ക്, പക്ക്, ക്രാഫ്റ്റ്, ഇടിഐ, മാഗി, നെസ്‌ലെ, സാദിയ, ലാം വെസ്റ്റൺ, മക്കെയ്ൻ, പ്രസിഡൻ്റ്, അൽതയെബ്, പാനസോണിക്, കെൻവുഡ്, ഫിലിപ്പ് തുടങ്ങിയ സ്‌പോൺസർമാരുടെ പിന്തുണയോടെയാണ് ‘ലുലു വേൾഡ് ഫുഡ്’ പ്രമോഷൻ സാധ്യമാക്കുന്നത്.

വൈവിധ്യമാർന്ന സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, ആവേശകരമായ മത്സരങ്ങൾ, അവിശ്വസനീയമായ ഓഫറുകൾ എന്നിവയ്‌ക്കൊപ്പം, ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിൽ എല്ലാവർക്കും ആസ്വദിക്കാൻ വിവിധ കാര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *