തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ വില്‍പന 47 ലക്ഷം കടന്നു. ഇതുവരെ 60 ലക്ഷം ടിക്കറ്റുകളാണ് വിറ്റു തീര്‍ത്തത്. അടിച്ചതില്‍ ഏറെയും വളരെ പെട്ടെന്ന് തന്നെ വിറ്റുതീര്‍ത്തു. അടുത്ത മാസം ഒമ്പതിനാണ് നറുക്കെടുപ്പ്.
500 രൂപയാണ് ടിക്കറ്റിന്റെ വില. ഏറ്റവും കൂടുതല്‍ വിറ്റത് പാലക്കാട് ജില്ലയിലാണ്. തമിഴ്‌നാട്ടില്‍ നിന്നടക്കം ആളുകള്‍ പാലക്കാട് അതിര്‍ത്തിയിലെത്തി ടിക്കറ്റുകള്‍ വാങ്ങുന്നുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.