കലിഫോർണിയയിൽ ബി എ പി എസ് സ്വാമിനാരായൺ മന്ദിറിന്റെ ചുവരിൽ ‘ഹിന്ദുക്കൾ തിരിച്ചു പോകൂ’ എന്ന മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു. 10 ദിവസം മുൻപ് മാത്രമാണ് ന്യൂ യോർക്കിലെ ക്ഷേത്രത്തിൽ ഇത്തരമൊരു ആക്രമണം ഉണ്ടായത്.ഹിന്ദു വിരുദ്ധ സന്ദേശങ്ങൾ കൊണ്ട് സാക്രമെന്റോയിലെ ക്ഷേത്ര പരിസരം മലിനമാക്കിയെന്നു ബി എ പി എസ് പറഞ്ഞു.
പ്രാർഥനകൾ കൊണ്ട് വിദ്വേഷത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതും.വിദ്വേഷ കുറ്റമായി തന്നെയാണ് ഇതിനെ കാണുന്നതെന്നു  സാക്രമെന്റോ പോലീസ് പറഞ്ഞു. അന്വേഷണം നടക്കുകയാണ്. ഡിറ്റക്ടീവുകളും രംഗത്തുണ്ട്. കുടിവെള്ള ലൈനുകൾ മുറിച്ചെന്നും പരാതിയുണ്ട്.  
സെപ്റ്റംബർ 16നാണു ന്യൂ യോര്കിൽ ആക്രമണം ഉണ്ടായത്. അക്രമത്തെ ഇന്ത്യൻ കോൺസുലേറ്റ് അപലപിച്ചിരുന്നു.
കലിഫോർണിയയിലെ ആക്രമണത്തെ റെപ്. റോ ഖന്ന  അപലപിച്ചു. ജസ്റ്റിസ് ഡിപ്പാർട്മെന്റ് അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഹിന്ദു അമേരിക്കൻ സമൂഹത്തിനെതിരെ ഇത്തരം വിദ്വേഷ പ്രകടനം അമ്പരപ്പിക്കുന്നതാണ്. ധാർമികമായി തെറ്റും.”സാക്രമെന്റോ കൗണ്ടി മതപരമായ അസഹിഷ്ണുത വച്ചുപൊറുപ്പിക്കില്ലെന്നു റെപ്. ആമി ബെറ പറഞ്ഞു. “ഞാൻ അതിനെ നമ്മുടെ പരിസരത്തു നടന്ന അതിക്രമമായി കണ്ടു അപലപിക്കുന്നു.
വംശീയ വിദ്വേഷവും വിവേചനവും ആർക്കും സഹികകന കഴിയില്ല. നഗരം എല്ലാവർക്കും സ്വീകാര്യമായ ഇടമായി മാറാൻ നമ്മെളെല്ലാം ഒന്നിച്ചു പ്രവർത്തിക്കണം. “ബെറയുടെ നിലപാടിനെ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ സ്വാഗതം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *