പുലിറ്സർ സമ്മാന ജേതാവായ എഴുത്തുകാരി ജൂമ്പ ലാഹിരി ന്യൂ യോർക്കിലെ നോഗുച്ചി മ്യൂസിയം നൽകിയ അവാർഡ് നിരസിച്ചു. പലസ്തീനിയൻ ശിരോ വസ്ത്രം ധരിച്ച മൂന്നു ജീവനക്കാരെ മ്യൂസിയം പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ചാണിത്.ഇക്കാര്യം മ്യൂസിയം തന്നെയാണ് അറിയിച്ചത്.
തങ്ങളുടെ നയം എല്ലാവര്ക്കും സ്വീകരയാമായില്ലെന്നു വരാം എന്നവർ സമ്മതിച്ചു.”Interpreter of Maladies” എന്ന പുസ്തകത്തിനാണ് 2000ൽ ലാഹിരി പുലിറ്സർ നേടിയത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു ലോകമൊട്ടാകെ പലരും പലസ്തീനിയൻ ശിരോ വസ്ത്രമായ കഫേയി ധരിക്കാറുണ്ട്. എന്നാൽ യഹൂദർക്ക് അതിനോട് ശക്തമായ എതിർപ്പുമുണ്ട്.
ജാപ്പനീസ് അമേരിക്കൻ ശിൽപി ഇസാമു നോഗുച്ചി സ്‌ഥാപിച്ച മ്യൂസിയം കഴിഞ്ഞ മാസം രാഷ്ട്രീയ സന്ദേശമുളള വസ്ത്രങ്ങൾ നിരോധിക്കയുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *