ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയ്ക്ക് ശനിയാഴ്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഈ മാസം 28നാണ് നെഹ്രു ട്രോഫി വള്ളംകളി. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വള്ളംകളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളോ, മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക.
70-ാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ 74 വള്ളങ്ങളാണ് മത്സരത്തിനുള്ളത്. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാനം.