ഒലവക്കോട്: ട്രെയിൻ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയതു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ. ജയദേവൻ അദ്ധ്യക്ഷനായി. ഡിവൈഎഫ് ഐജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഷിബികൃഷ്ണൻ, പി.വി രതീഷ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ ജിതിൻ രാജ്, ആർ ഷനോജ് എസ് കിഷോർ, കെ ഷൈജു എന്നിവർ സംസാരിച്ചു.