കോഴിക്കോട്: കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് (3 മാസം), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (6 മാസം), ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് എ ഐ (6 മാസം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ് (ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (ഒരു വർഷം), സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ സൈബർ സെക്യൂരിറ്റി  (6 മാസം) എന്നീ കോഴ്സുകള്‍ക്കാണ് അഡ്മിഷന്‍ ആരംഭിച്ചിട്ടുള്ളത്.
എസ്എസ്എൽസി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യമായ കോഴ്സുകളിൽ ചേരുവാൻ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് ഹാജരാവുക വിളിക്കേണ്ട നമ്പർ : 04952301772 , 8590605275

By admin

Leave a Reply

Your email address will not be published. Required fields are marked *