ആലിയയുടെ ആക്ഷന്‍ അവതാരം: ജിഗ്രയുടെ പുതിയ ട്രെയിലർ

മുംബൈ: ആലിയ ഭട്ട് നായികയായി എത്തുന്ന വാസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്രയുടെ പുതിയ ട്രെയിലർ പുറത്തിറങ്ങി. മുൻ ടീസർ ട്രെയിലറിനേക്കാൾ ചിത്രത്തിന്‍റെ കഥ വ്യക്തമാക്കുന്ന രീതിയിലാണ് പുതിയ ട്രെയിലര്‍ ഇറങ്ങിയിരിക്കുന്നത്.  അതിശയിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകളും ജയിൽ ബ്രേക്കും ഇമോഷണല്‍ രംഗങ്ങളും ചിത്രത്തിലുണ്ട്. 

വേദാംഗ് റെയ്‌ന അവതരിപ്പിച്ച അങ്കുർ വിദേശത്ത് തടവിലാക്കപ്പെടുകയും കസ്റ്റഡി പീഡനത്തിന് വിധേയനാകുകയും ചെയ്യുന്നു. അതീവ സുരക്ഷയുള്ള ജയിലിൽ നിന്ന് അവനെ പുറത്താക്കാൻ അവന്‍റെ സഹോദരി സത്യ  നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ കഥ തന്തുവെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. 

വളരെ വൈകാരികമായ രംഗത്തോടെയാണ് 3മിനുട്ടോളം നീളമുള്ള ട്രെയിലര്‍ അവസാനിക്കുന്നത്. വാസൻ ബാലയും ദേബാശിഷ് ​​ഇറെങ്ബാമും ചേർന്നാണ് ജിഗ്രയുടെ രചന നിർവഹിക്കുന്നത്. വയാകോം 18 സ്റ്റുഡിയോസും ധർമ്മ പ്രൊഡക്ഷൻസും എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ആലിയ ചിത്രത്തിന്‍റെ  സഹനിര്‍മ്മാതാവ് കൂടിയാണ്. ആക്ഷൻ കോമഡി മർഡ് കോ ദർദ് നഹി ഹോട്ട, ക്രൈം-ത്രില്ലർ പെഡ്‌ലേഴ്‌സ്, കോമിക് ക്രൈം ത്രില്ലര്‍ മോണിക്ക, ഓ മൈ ഡാർലിംഗ് എന്നിവ സംവിധാനം ചെയ്ത സംവിധായകനാണ് വാസൻ ബാല. 

മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ

പ്രധാനമന്ത്രിയുടെ അവാര്‍ഡ് വാങ്ങിയ യൂട്യൂബറുടെ ചാനലുകള്‍ ഹാക്ക് ചെയ്തു; മുഴുവന്‍ വീഡിയോയും ഡിലീറ്റാക്കി !

By admin