തിരുവനന്തപുരം: പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.
അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതാണെന്നും യോഗം വിലയിരുത്തി. അൻവറിനെ കൊള്ളാനും തള്ളാനുമില്ലെന്നും യോഗം തീരുമാനിച്ചു. വ്യാഴാഴ്ച രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈൻ യോഗത്തിലാണ് യുഡിഎഫ് തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം.